ആനാട് ആയുര്‍വേദ വയോജന ക്യാമ്പ് നടത്തി. നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി ആനാട് ഗ്രാമപഞ്ചായത്തും നെടുമങ്ങാട് ആനാട് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയും സംയുക്തമായി ചുള്ളിമാനൂര്‍ ഉദയ ഗ്രന്ഥശാലയില്‍ വച്ച് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ആനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ശ്രീകല ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ജെ സെബി, വാര്‍ഡ് മെമ്പര്‍ ഷീബാ ബീവി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ രാജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
Also Read : പെണ്‍സുഹൃത്തിനെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ ക്രൂരമായി മര്‍ദിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
ഡോ. ദീപ രാജ്, ഡോ. വിഷ്ണു മോഹന്‍, ഡോ. സന്ദീപ് എസ് കുമാര്‍, ഡോ. പൂര്‍ണ്ണിമ, ഡോ. അമൃത , എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പിനോട് അനുബന്ധിച്ച് സൗജന്യ രക്ത പരിശോധനയും ലഭ്യമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here