പ്രായമാകുമ്പോൾ ഒട്ടുമിക്ക മനുഷ്യരും ആത്മീയതയിലേക്ക് പോവുക പതിവാണ്. ശരീരം കൊണ്ടും മനസ് കൊണ്ടും മടുപ്പും ഇനി തന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന തോന്നലുമാണ് മറ്റൊരാളിൽ ആശ്രയം കണ്ടെത്താൻ അവരെ പ്രേരിപ്പിക്കുന്നത്. ശാരീരികമായി പരിമിതികൾ ഉണ്ടാവുന്നത് കൊണ്ട് തന്നെ തങ്ങളെ മുൻധാരണകൾ കൊണ്ട് വിലയിരുത്താത്ത, ശകാരിക്കാത്തവരെയാണ് പ്രായമായ മനുഷ്യർക്ക് ഇപ്പോഴും ആവശ്യം. അതുകൊണ്ട് തന്നെ ദൈവം എന്നത് മിഥ്യ ആണെങ്കിലും മനുഷ്യന് ഈ വഴി സ്വീകരിക്കേണ്ടി വരുന്നു.
സാമൂഹികമായ ഒറ്റപ്പെടല്‍ ഭീതിദമായ അവസ്ഥയാണെന്ന് പഠനങ്ങൾ പറയുന്നു. ജീവിത സായാഹ്നത്തില്‍ ആര്‍ക്കും വേണ്ടാതെ ഒന്നിനും കൊള്ളാത്തവരായി കഴിയേണ്ടിവരുന്നവരാണ് തങ്ങൾ എന്ന ഒരു തോന്നൽ പ്രായമായ മനുഷ്യരെ എപ്പോഴും വേട്ടയാടും.
വാര്‍ധക്യത്തിന്‍റ ലക്ഷണം കണ്ടുതുടങ്ങുന്നതോടെ മനുഷ്യരിൽ ആശങ്കകൾ ഉടലെടുക്കാൻ തുടങ്ങും. ഇത് അവരുടെ മാനസിക നിലയില്‍ മാറ്റം വരുത്തും. പുരുഷന്മാരില്‍ ബലഹീനത, പ്രത്യുല്‍പാദനക്ഷമത കുറയുക, നരക്കുക എന്നിവയാണ് ലക്ഷണമെങ്കില്‍ സ്ത്രീകളുടെ കാര്യം കുറേക്കൂടി വ്യത്യസ്തമാണ്.
ബാല്യം, കൗമാരം, ഋതുമതിത്വം, യൗവനം, ഗര്‍ഭാവസ്ഥ, പ്രസവം, മാതൃത്വം, ആര്‍ത്തവ വിരാമം എന്നിവയെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലും മാറ്റങ്ങള്‍ക്ക് അവരെ വിധേയമാക്കിക്കൊണ്ടിരിക്കും. ആര്‍ത്തവ വിരാമമാണ് ഇതില്‍ ഏറെ കഠിനം. അമ്പത് കഴിയുന്നതോടെ ആര്‍ത്തവ വിരാമത്തോടൊപ്പം അനുവഭപ്പെടുന്ന ഹോര്‍മോണ്‍ വ്യതിയാനം അവരുടെ മാനസിക നിലയെ കാര്യമായി ബാധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here