പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; വൃദ്ധൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വൃദ്ധൻ അറസ്റ്റിൽ. എറണാകുളം കളമശ്ശേരി സ്വദേശിയായ സുധാകരനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: ‘ബിജെപിയുടെ തനിനിറം പുറത്തായി, ഹണിമൂൺ അവസാനിച്ചു’; പരിഹാസവുമായി ജയറാം രമേശ്

ഇയാൾ കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പീഡനം സഹിക്കവയ്യാതെ കുട്ടി വീട്ടുകാരോട് കാര്യം പറഞ്ഞപ്പോളാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നല്കുകയായിരുന്നു. തുടർന്ന് കളമശ്ശേരി പൊലീസിന്റെ നേതൃത്വത്തിൽ സുധാകരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ALSO READ: മമ്മൂട്ടി സഹായിച്ചു, സീരിയല്‍ നടന്‍റെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടന്നു: നടന്‍ മനോജ് കുമാര്‍

സമാനമായ സംഭവം കഴിഞ്ഞ ദിവസം ദില്ലിയിലുമുണ്ടായി. ദില്ലിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച അറുപത്തിയെട്ടുകാരനാണ് അറസ്റ്റിലായത്. വൃദ്ധന്റെ മകൻ ക്രൂരപീഡനം മൊബൈലിൽ പകർത്തിയതാണ് നിർണായകമായ തെളിവായി മാറിയത്.

ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ അറുപത്തിയെട്ടുകാരന്റെ അയൽക്കാരിയായിരുന്നു പതിനാറുകാരിയായ കുട്ടി. ഇടയ്ക്കിടെ കുട്ടി വീട്ടിലേക്ക് വരികയും പ്രതിയായ വൃദ്ധന്റെ കുടുംബത്തോടൊപ്പം ക്ഷേത്രങ്ങളിലേക്ക് പോകുകയും ചെയ്യാറുണ്ട്. ഈ ബന്ധമാണ് വൃദ്ധൻ മുതലെടുത്തത്. സംഭവദിവസം വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ വൃദ്ധൻ തന്റെ വീട്ടിലേക്ക് വിളിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.

ALSO READ: ഷാജൻ സ്കറിയ ഒളിവിൽ തുടരുന്നു; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

അതേസമയം, തന്റെ പിതാവിന്റെ ഈ ക്രൂരപ്രവൃത്തി അയാളുടെ മകൻ തന്റെ മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. അച്ഛൻ എന്തോ മന്ത്രവാദം ചെയ്യുകയാണ് എന്ന് കരുതിയാണ് മകൻ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് എന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ഇയാൾക്ക് മാനസികപ്രശ്നമുണ്ടോ എന്ന കാര്യത്തിലും ഔദ്യോഗികമായി സ്ഥിരീകരണമില്ല. ഈ വീഡിയോ ദൃശ്യങ്ങൾ ഇരയുടെ അച്ഛൻ കണ്ടതോടെയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News