മലയാളത്തിലെ ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് 1978 ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം രതിനിര്‍വേദം. ജയഭാരതി രതി ചേച്ചിയായും കൃഷ്ണ ചന്ദ്രന്‍ പപ്പുവുമായി എത്തിയ ചിത്രം അക്കാലത്തെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. പത്മരാജനായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. 2011 ല്‍ ശ്വേത മേനോന്‍, ശ്രീജിത്ത് വിജയ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രതിനിര്‍വേദം റീമേക്ക് ചെയ്തിരുന്നു. ടി.കെ രാജീവ് കുമാറായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ഇപ്പോഴിതാ രണ്ട് തലമുറയിലുള്ള പപ്പു, രതി ചേച്ചിമാര്‍ ഒന്നിച്ചെത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
താരസംഘടനയായ അമ്മയുടെ ഇന്നലെ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ജയഭാരതി, കൃഷ്ണചന്ദ്രന്‍, ശ്വേത മേനോന്‍, ശ്രീജിത്ത് വിജയി എന്നിവര്‍ ഒന്നിച്ചെത്തിയത്. കൃഷ്ണചന്ദ്രന്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. പഴയതും പുതിയതുമായ പതിപ്പുകള്‍ ഒറ്റ ഫ്രെയ്മില്‍ എന്നാണ് ചിത്രത്തിന് കൃഷ്ണചന്ദ്രന്‍ കൊടുത്തിരിക്കുന്ന തലക്കെട്ട്.
Also Read- ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയം; സുഹൃത്തിന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവ്; അറസ്റ്റ്
ഒരു തലമുറയിലെ സിനിമാപ്രേമികളില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ചിത്രമായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം. 33 വര്‍ഷത്തിനു ശേഷം വരുന്ന റീമേക്ക് എന്ന നിലയില്‍ ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം വലിയ രീതിയില്‍ പ്രീ റിലീസ് ഹൈപ്പ് ഉണ്ടാക്കിയ ചിത്രമാണ്. ബോക്‌സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here