ന്യൂമോണിയ മാറാന്‍ ഒന്നരമാസമുള്ള കുഞ്ഞിന് ക്രൂരമര്‍ദനം, ചുട്ടുപഴുത്ത ഇരുമ്പുവടി കൊണ്ട് അടിച്ചത് 40 തവണ

അന്തവിശ്വാസങ്ങള്‍ മൂലം മന്ത്രവാദികളുടെ പുറകെ നടക്കുന്നവര്‍ ഇന്നും നമ്മുടെ രാജ്യത്ത് ധാരാളമാണ്. പലരും അസുഖം വന്നാല്‍ ചികിത്സിക്കുന്നതിന് പകരം മന്ത്രവാദികളുടെ അടുത്തും മറ്റും പോകുന്ന അവസ്ഥയുണ്ട്. സ്ത്രീകളും കുട്ടികളുമാണ് ഇതിന് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ നടന്നത്. മധ്യപ്രദേശിലെ ഷഹ്‌ദോള്‍ ജില്ലയില്‍ വെറും ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ന്യൂമോണിയ മാറാന്‍ വേണ്ടി കാണിച്ച ക്രൂരത ഭയപ്പെടുത്തന്നതാണ്.

ചുട്ടുപഴുത്ത ഇരുമ്പുവടി ഉപയോഗിച്ച് 40 തവണയാണ് അടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ കഴുത്തിലും വയറ്റിലും അടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 പരിക്കുകളുണ്ട് എന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

also read: പ്രതികളുമായി പാഞ്ഞ് സെല്‍റ്റോസ്… രാഹുലിന്റെ കൊറിയന്‍ കരുത്തനെ കയ്യോടെ പൊക്കി പൊലീസ്

ഹര്‍ദി വില്ലേജില്‍ കുട്ടികള്‍ക്ക് അസുഖം വരുമ്പോഴും മറ്റും സാധാരണ ആളുകള്‍ മന്ത്രവാദിനിയായ സ്ത്രീയുടെ അടുത്ത് പോകാറുണ്ട്. അങ്ങനെയാണ് കുട്ടിയുടെ മാതാപിതാക്കളും കുഞ്ഞിനെ അവിടെ എത്തിച്ചത്. ന്യൂമോണിയ മാറ്റാന്‍ എന്നും പറഞ്ഞ് കുട്ടിയെ സ്ത്രീ പഴുപ്പിച്ച ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു. കുട്ടിയെ ഉപദ്രവിച്ച ബൂട്ടി ബായ് ബൈഗ, കുട്ടിയുടെ അമ്മ ബെല്‍വതി ബൈഗ, മുത്തച്ഛന്‍ രജനി ബൈഗ എന്നിവര്‍ക്കെതിരെ ഐപിസി പ്രകാരവും ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് ഷാഹ്ദോലിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

also read: “നവകേരള സദസിന് പണം നല്‍കിയാല്‍ ജീവിതം തകര്‍ക്കും, ഇതെന്റെ മണ്ഡലം എന്റെ അഭിമാന പ്രശ്‌നം”; പറവൂര്‍ നഗരസഭ സെക്രട്ടറിക്ക് വി ഡി സതീശന്റെ ഭീഷണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News