വളര്‍ത്തു പൂച്ചകളുടെ മരണകാരണമറിയണം; ജഡത്തിന് കാവലിരുന്ന് വൃദ്ധ ദമ്പതികള്‍

വളര്‍ത്തു പൂച്ചകളുടെ മരണകാരണമറിയാന്‍ അവയുടെ ജഡങ്ങള്‍ക്ക് കാവലിരുന്ന് വൃദ്ധ ദമ്പതികള്‍. കരുവാരക്കുണ്ട് കല്‍ക്കുണ്ട് ചേരി കോളനിയിലെ കുമ്മുള്ളി മാധവനും ഭാര്യ സുമതിയുമാണ് വളര്‍ത്തു പൂച്ചകളുടെ ദുരൂഹ മരണത്തിന്റെ കാരണറിയാന്‍ ജഡങ്ങള്‍ക്ക് കാവലിരുന്നത്.

Also read- വംശീയാധിക്ഷേപം: പിഎസ്ജി മുഖ്യപരിശീലകൻ കസ്റ്റഡിയിൽ

നാല് പൂച്ചകളായിരുന്നു മാധവനും സുമതിക്കുമുണ്ടായിരുന്നത്. മക്കളില്ലാത്ത ഇരുവര്‍ക്കും വളര്‍ത്തുമൃഗങ്ങളായിരുന്നു ആകെയുണ്ടായിരുന്ന കൂട്ട്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇവര്‍ പൂച്ചകളെ വളര്‍ത്തി തുടങ്ങിയത്. ഏറെ ലാളിച്ചു വളര്‍ത്തിയിരുന്ന പൂച്ചകളെ ബുധനാഴ്ച ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് മാധവനേയും സുമതിയയേും ഏറെ വേദനിപ്പിച്ചു. പൂച്ചകളെ ആരോ വിഷം കൊടുത്ത് കൊന്നതാണെന്നാണ് ഇവര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Also read- വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റി

പൊലീസിനെ കാത്ത് പൗഡറിട്ടും മറ്റുമാണ് ഇവര്‍ പൂച്ചകളുടെ ജഡം രണ്ട് ദിവസം സൂക്ഷിച്ചത്. സങ്കടം കാരണം സുമതി വ്യാഴാഴ്ച ഭക്ഷണം പോലും കഴിച്ചില്ലെന്ന് മാധവന്‍ പറയുന്നു. വെള്ളിയാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് പോസ്റ്റ്‌മോര്‍ട്ടം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News