തൃശ്ശൂരില്‍ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; ചെറുമകന്‍ കുറ്റം സമ്മതിച്ചു

തൃശ്ശൂര്‍ വടക്കേക്കാട് വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ചെറുമകന്‍ കുറ്റം സമ്മതിച്ചു. കഴുത്തു മുറിച്ചാണ് കൊലപാതകം നടത്തിയത് എന്ന് അക്മല്‍ പൊലീസിനോട് സമ്മതിച്ചു.

Also Read: മൂന്ന് കിലോയോളം കഞ്ചാവുമായി അതിഥി സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

തൃശൂര്‍ വടക്കേക്കാട് വൈലത്തൂരിലാണ് സംഭവം. പനങ്ങാവില്‍ അബ്ദുല്ല , ഭാര്യ ജമീല എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകനായ മുന്ന എന്ന അക്മല്‍ ആണ് പിടിയിലായത്.അക്മല്‍ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് വിവരം നിലവില്‍ അക്മലിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പണം ചോദിച്ചത് നല്‍കാത്തതിലുള്ള വഴക്കാണ് അക്മലിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. മാനസിക രോഗത്തിന് ഏറെക്കാലമായി ചികിത്സയിലിരുന്ന വ്യക്തിയാണ് അക്മല്‍.

Also Read: മുട്ടിൽ മരം മുറിക്കേസിൽ വൻ തട്ടിപ്പ്, പ്രതികൾ തട്ടിപ്പ് നടത്തിയെന്ന് ശരിവച്ച് ഭൂവുടമകൾ

മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം മൂലം , വീട്ടുകാര്‍ പോലീസിന്റെ സഹായത്തോടെയാണ് മുന്‍പ് മാനസികാരോഗ്യ കേന്ദ്രത്തിലേക്കയച്ചത്. ഇത് പ്രതിയെ പിടികൂടാന്‍ പൊലീസിന് സഹായകമായി.തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് കൊണ്ട് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration