വയോധികയെ കൊന്ന് കുഴിച്ചുമൂടി? ; കടവന്ത്ര സ്വദേശി സുഭദ്രയെ കാണാതായത് നാലാം തീയതി

kalavur murder

കഴിഞ്ഞ മാസം നാലാം തീയതി കൊച്ചിയിൽ നിന്ന് കാണാതായ കടവന്ത്ര സ്വദേശി സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം ആറാം തിയ്യതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസിൽ പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് സുഭദ്ര കലവൂർ എത്തിയതായി പൊലീസ് കണ്ടെത്തിയത്.

ALSO READ : 14 കാരൻ അച്ഛന്റെ കട തുറക്കാനെത്തിയപ്പോൾ ജോലിക്കാരൻ പീഡിപ്പിച്ചു; 55 കാരന് 20 വർഷം തടവും പിഴയും

നിലവിൽ ആലപ്പുഴ കലവൂരിൽ പൊലീസ് പരിശോധന നടത്തുകയാണ്. വളരെ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ മൃതദേഹം സുഭദ്രയുടേത് തന്നെ എന്ന് ഉറപ്പിക്കാൻ പൊലീസിന് കൂടുതൽ പരിശോധിക്കേണ്ടതുണ്ട്.സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് പോലീസിന്റെ സംശയം. നിലവിൽ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് കുഴി എടുത്ത് പരിശോധന നടത്തുകയാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News