വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അതിക്രമിച്ചുകയറി; 68-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

വര്‍ക്കലയില്‍ 68-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. വര്‍ക്കല തൊടുവെ കനാല്‍ പുറമ്പോക്കില്‍ പുതുവല്‍വീട്ടില്‍ അമ്മിണി ബാബു എന്ന് വിളിക്കുന്ന ബാബു (50) വാണ് അറസ്റ്റിലായത്.

വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അതിക്രമിച്ചുകയറി പീഡിപ്പിച്ചുവെന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഉപദ്രവിച്ച വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവദിവസം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഭർത്താവ് വീട്ടില്‍ എത്തിയശേഷമാണ് ഭാര്യ ഇക്കാര്യം പറയുന്നത്. തുടര്‍ന്നാണ് വര്‍ക്കല പൊലീസിൽ പരാതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി വര്‍ക്കല പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News