ക്രൂരമായി 5 വയസുകാരിയെ പീഡിപ്പിച്ച 60കാരന്‍ യുപിയില്‍ ആത്മഹത്യ ചെയ്തു

ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ശേഷം 60 കാരന്‍ ആത്മഹത്യ ചെയ്തു. ബറേലി ജില്ലയിലെ ഫരീദ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായ വീട്ടുകാര്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

READ ALSO:സ്വര്‍ണത്തിളക്കത്തില്‍ വീണ്ടും ഇന്ത്യ; ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യന്‍ ടീം

വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതോടെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്നുള്ള തെരച്ചിലിനിടെ പ്രതി ഷേര്‍ മുഹമ്മദിന്റെ വീട്ടിലെത്തിയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇയാള്‍ ബലമായി പീഡിപ്പിക്കുന്നതാണ് വീട്ടുകാര്‍ കണ്ടത്. വീട്ടുകാരെ കണ്ടയുടന്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതില്‍ പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസ് പ്രതിക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മുഹമ്മദിനെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

READ ALSO:സൗരോര്‍ജത്തില്‍ കുതിക്കാന്‍ കാലിഫോര്‍ണിയയില്‍ അതിവേഗ ട്രെയിന്‍: നമുക്ക് നെടുവീര്‍പ്പിടാമെന്ന് കെ റെയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News