ഊന്നുവടി കൊണ്ട് കിടിലന്‍ ഡാന്‍സ്, അപ്പൂപ്പന്റെ വിഡിയോയ്ക്ക് കൈയ്യടിയുമായി സോഷ്യല്‍മീഡിയ

പലതരത്തിലുള്ള അഭ്യാസ പ്രകടനങ്ങളും നാം കണ്ടിട്ടുണ്ട്.അതില്‍ ചിലത് പ്രായത്തെ വെല്ലുവിളിക്കുന്നതും ആകാറുണ്ട്. ഈ പ്രകടങ്ങളൊക്കെ തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നതും പതിവ് കാഴ്ചയാണ്.അത്തരത്തിലൊരു വീഡിയോയാണ്  ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ലൈക്കുകള്‍ വാരിക്കൂട്ടുന്നത്. രാജസ്ഥാനിലെ പരമ്പരാഗത ശൈലിയില്‍ ധോത്തിയും കുര്‍ത്തയും തലപ്പാവും ധരിച്ച് ഒരു അപ്പൂപ്പന്റെ തകര്‍പ്പന്‍ ഡാന്‍സ്.

ALSO READ ;റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

വിവാഹാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയാണെന്നാണ് വിഡിയോയില്‍ നിന്ന് മനസിലാകുന്നത്. തന്റെ ഊന്നു വടി നിലത്തിട്ടു കറക്കി അതേ താളത്തില്‍ ചാടിയാണ് അപ്പൂപ്പന്റെ അഭ്യാസം. കയ്യടിച്ച് ചുറ്റും നില്‍ക്കുന്നവര്‍ ഗംഭീര പ്രേത്സാഹനവും പിന്തുണയും നല്‍കുന്നുണ്ട്.

ALSO READ ;‘മലയാളി വായനക്കാരുടെ മനസിൽ ഇടം നേടിയ എഴുത്തുകാരി’ കെ ബി ശ്രീദേവിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗോവിന്ദൻ മാസ്റ്റർ

‘ചെറുപ്പക്കാരെ പോലും മാറ്റി നിര്‍ത്തുന്നതാണ് അപ്പൂപ്പന്റെ പ്രകടനം’ എന്നായിരുന്നു വിഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തത്. കൂട്ടത്തില്‍ അപ്പൂപ്പന്റെ ‘എനര്‍ജിഡ്രിങ്ക്’ അന്വേഷിച്ചവരുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ട് അപ്പൂപ്പനെ പ്രശംസിക്കാനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News