പാളം മറികടക്കവെ ചീറിപ്പാഞ്ഞ് വന്ദേഭാരത് എക്‌സ്പ്രസ്…വയോധികന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

വന്ദേഭാരത് എക്‌സ്പ്രസിനു മുന്നില്‍ നിന്ന് വയോധികന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരൂരില്‍ ഇന്നലെ വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം. ചീറിപ്പാഞ്ഞുവന്ന തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ മുന്നില്‍ നിന്നാണ് വയോധികന്‍ രക്ഷപ്പെട്ടത്.

also read: ഹൈദരാബാദില്‍ നാല് നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 9 പേര്‍ മരിച്ചു

തിരൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പില്ലായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ടിട്ടും വയോധികന്‍ പാളം മറികടന്ന് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിച്ചു. പാളം മുറിച്ചു കടന്ന ആളിന്റെ മുന്നിലേക്ക് ട്രെയിന്‍ അതിവേഗമാണ് എത്തിയത്. എന്നാല്‍ പാളത്തില്‍ ആളെ കണ്ടതോടെ ലോക്കോ പൈലറ്റ് ഹോണ്‍ അടിച്ചു.ട്രെയിന്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ അടുത്തെത്തിയപ്പോഴേക്ക് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് വയോധികന്‍ ചാടിക്കയറി.

also read: പിടിവിട്ട് പൊന്ന് താഴേക്കിറങ്ങി…ഈ മാസത്തിലെ താഴ്ന്ന വിലയിലേക്ക്

ഏതായാലും ഭാഗ്യം കൊണ്ടാണ് വലിയൊരു അപകടത്തില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ ട്രെയിനിന്റെ വിഡിയോ എടുത്തിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.ഒറ്റപ്പാലം സ്വദേശിയാണ് രക്ഷപ്പെട്ടതെന്നാണ് വിവരം.അതേസമയംആളെ തിരിച്ചറിഞ്ഞാല്‍ കേസെടുക്കുമെന്ന് ആര്‍പിഎഫ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News