വീട്ടുമുറ്റത്ത് കസേരയിൽ മരിച്ച നിലയിൽ വയോധികൻ; ആളുകൾ തിരിച്ചറിഞ്ഞത് മൂന്ന് ദിവസങ്ങൾക്ക് ശേഷം

death

ഇടുക്കി ചെമ്മണ്ണാറിൽ വയോധികനെ വീട്ടുമുറ്റത്തെ കസേരയിൽ മരിച്ച നിലയിൽ. റോഡരികിലെ വീട്ടുമുറ്റത്തെ കസേരയിൽ മരിച്ച നിലയിലിരുന്നിട്ടും ആളുകൾ തിരിച്ചറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം. ചെമ്മണ്ണാർ വടക്കൻചേരിയിൽ ജോസ് (62)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കസേരയിൽ ഇരിക്കുന്ന രീതിയിലായിരുന്ന മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു.

Also Read; ആലപ്പുഴയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ യുവതിയുടെ മുടിമുറിച്ചതായി പരാതി

ജോസ് സ്ഥിരമായി ഈ കസേരയിൽ ഇരിക്കാറുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ആളുകൾ കണ്ടെങ്കിലും സംശയം തോന്നിയിരുന്നില്ല. ഇന്നലെ വൈകിട്ട് നാട്ടുകാർ വിളിച്ചിട്ടും പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചതായി കണ്ടെത്തിയത്. തുടർന്ന് ഉടുമ്പൻചോല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Also Read; യുപിയില്‍ മകളുടെ കാമുകനാണെന്നറിയാതെ വാടകകൊലയാളിക്ക് മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി 42 കാരി; ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്!

ഫോറൻസിക് വിദഗ്ധർ എത്തിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും. ജോസ് ഒറ്റയ്ക്കായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. അങ്കമാലി മഞ്ഞപ്രയിൽ നിന്നും 10 വർഷം മുമ്പാണ് ചെമ്മണ്ണാറിൽ ജോസ് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News