സ്ത്രീകളെ ഭയന്ന് 15 അടി ഉയരത്തിലുള്ള വേലി കെട്ടി 56 വർഷമായി വീടിന് പുറത്തിറങ്ങാതെ 71-കാരന്‍

സ്ത്രീകളെ ഭയന്ന് 15 അടി ഉയരത്തിലുള്ള വേലി കെട്ടി 56 വർഷമായി വീടിന് പുറത്തിറങ്ങാതെ ജീവിക്കുന്ന ഒരു യുവാവിനെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റുവാണ്ട സ്വദേശിയായ കാലിറ്റ്‌സെ സാംവിറ്റ എന്ന 71-കാരനാണ് സ്വന്തം വീട്ടിൽ ഒരു തടവുകാരനെ പോലെ പുറത്തിറങ്ങാതെ ജീവിക്കുന്നത്.

സ്ത്രീകളുമായി ഇടപഴകേണ്ടിവരുമെന്ന് ഭയന്ന് കഴിഞ്ഞ 56 വര്‍ഷമായി അദ്ദേഹം വീട്ടില്‍ സ്വയം തടവില്‍ കഴിയുകയാണ്. 16-ാം വയസ് മുതലാണ് ഇദ്ദേഹം ഇത്തരത്തിൽ സ്ത്രീകളില്‍ നിന്ന് അകന്ന് താമസിക്കാന്‍ തുടങ്ങിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീട്ടിലേക്ക് സ്ത്രീകള്‍ പ്രവേശിക്കാതിരിക്കാന്‍ ഇയാൾ 15 അടി ഉയരത്തിലുള്ള വേലി കെട്ടിമറയ്ക്കുകയും ചെയ്തിട്ടുണ്ട്.

‘ഗൈനോഫോബിയ’ എന്ന മാനസിക രോഗാവസ്ഥയാണ് ഇയാൾക്കുള്ളതെന്നാണ് മാധ്യമങ്ങൾ പറയുന്നത്. സ്ത്രീകളോടുള്ള അകാരണമായ ഭയമാണ് ഗൈനോഫോബിയ. ഏറ്റവും വിചിത്രമായ കാര്യം എന്താണെന്നാൽ ഇയാളുടെ ജീവൻ ഇപ്പോഴും നിലനിൽക്കാൻ കാരണം തന്നെ ഇയാൾ ഭയക്കുന്ന സ്ത്രീകൾ തന്നെയാണ് എന്നുള്ളതാണ്. അയല്‍വാസികളായ സ്ത്രീകള്‍ ഇയാളുടെ വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊടുക്കുന്ന ഭക്ഷണസാധനങ്ങളാണ് സാംവിറ്റയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News