തൃശൂരില്‍ വയോധികനെ മരംമുട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

തൃശൂരില്‍ നഗരത്തില്‍ 64-കാരനെ മരത്തടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കോടന്നൂർ സ്വദേശി കുന്നത്ത് വീട്ടില്‍ പോള്‍ ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധുവായ മടവാക്കര സ്വദേശി കുന്നത്ത് വീട്ടില്‍ 63 വയസ്സുള്ള കൊച്ചു പോൾ എന്ന രവിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കാല ഇറച്ചി മാർക്കറ്റിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ജേഷ്ഠാനുജന്‍മാരുടെ മക്കളാണ് ഇരുവരും. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായത്.

Also Read; ഇടുക്കിയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; കൃത്യത്തിനു പിന്നിൽ ആറോളം പേരടങ്ങിയ സംഘം

രാത്രി എട്ടു മണിയോടെ ഇരുവരും ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു. ഇതിനിടെ പോള്‍ പ്രതിയുടെ മുഖത്ത് അടിച്ചിരുന്നു. ഇതിന്‍റെ വെെരാഗ്യത്തില്‍ രാത്രി 11മണിയോടെ പോള്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് പ്രതിയായ കൊച്ചുപോള്‍ മരത്തടി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. പോളിനെ ഉടന്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 12.30ഓടെ മരിച്ചു. മാര്‍ക്കറ്റില്‍ തന്നെ അന്തിയുറങ്ങുന്ന ആളാണ് പോള്‍. പ്രതിയായ കൊച്ചു പോൾ കാറ്ററിങ് തൊഴിലാളിയാണ്.

Also Read; ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് മഹുവ മൊയ്ത്രയ്ക്ക് വീണ്ടും നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News