ക്രൂരപീഡനം മകൻ വീഡിയോയിൽ പകർത്തി; പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് വൃദ്ധൻ അറസ്റ്റിൽ

ദില്ലിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച അറുപത്തിയെട്ടുകാരൻ അറസ്റ്റിൽ. വൃദ്ധന്റെ മകൻ ക്രൂരപീഡനം മൊബൈലിൽ പകർത്തിയതാണ് നിർണായകമായ തെളിവായി മാറിയത്.

ALSO READ: ‘അത്യന്തം ക്രൂരം, ചിന്തിക്കാന്‍ പോലും കഴിയാത്തത്’; കല്ലമ്പലത്തെ രാജുവിന്റെ വീട് സന്ദര്‍ശിച്ച് ശ്രീമതി ടീച്ചര്‍

ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ അറുപത്തിയെട്ടുകാരന്റെ അയൽക്കാരിയായിരുന്നു പതിനാറുകാരിയായ കുട്ടി. ഇടയ്ക്കിടെ കുട്ടി വീട്ടിലേക്ക് വരികയും പ്രതിയായ വൃദ്ധന്റെ കുടുംബത്തോടൊപ്പം ക്ഷേത്രങ്ങളിലേക്ക് പോകുകയും ചെയ്യാറുണ്ട്. ഈ ബന്ധമാണ് വൃദ്ധൻ മുതലെടുത്തത്. സംഭവദിവസം വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ വൃദ്ധൻ തന്റെ വീട്ടിലേക്ക് വിളിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.

ALSO READ: കേരളത്തിൽ കളിക്കാൻ അർജൻ്റീന റെഡി; തുടർ നടപടികളുമായി സംസ്ഥാനം മുന്നോട്ട്

അതേസമയം, തന്റെ പിതാവിന്റെ ഈ ക്രൂരപ്രവൃത്തി അയാളുടെ മകൻ തന്റെ മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. അച്ഛൻ എന്തോ മന്ത്രവാദം ചെയ്യുകയാണ് എന്ന് കരുതിയാണ് മകൻ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് എന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ഇയാൾക്ക് മാനസികപ്രശ്നമുണ്ടോ എന്ന കാര്യത്തിലും ഔദ്യോഗികമായി സ്ഥിരീകരണമില്ല. ഈ വീഡിയോ ദൃശ്യങ്ങൾ ഇരയുടെ അച്ഛൻ കണ്ടതോടെയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News