ബീഫ് കൈവശം വെച്ചെന്ന് ആരോപണം : മഹാരാഷ്ട്രയിൽ ട്രെയിനിൽ വെച്ച് വൃദ്ധന് ക്രൂര മർദ്ദനം

maharashtra

മഹാരാഷ്ട്രയിൽ ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഓടുന്ന ട്രെയിനിൽ വെച്ച് വൃദ്ധന് ക്രൂര മർദ്ദനം. ജൽഗാവ് ജില്ല സ്വദേശിയായ അശ്‌റഫ് മുനിയാർ എന്നയാൾക്ക് നേരെയായിരുന്നു പത്തോളം പേരുടെ ആക്രമണം. ധൂലെ എക്‌സ്പ്രസിൽ വെച്ചായിരുന്നു സംഭവം.

READ ALSO: ഇതാണ് ശിക്ഷ! 3,500 വർഷം പഴക്കമുള്ള ഭരണി അബദ്ധത്തിൽ പൊട്ടിച്ച നാല് വയസ്സുകാരനോട് മ്യൂസിയം അധികൃതർ പ്രതികരിച്ചത് ഇങ്ങനെ…

സംഭവം നടക്കുമ്പോൾ സമീപം നിരവധി പേർ ഉണ്ടായിരുന്നെങ്കിലും ആരും അക്രമികളെ പിടിച്ചു മാറ്റിയില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വൃദ്ധന്റെ കൈയ്യിലുള്ള  കവറിൽ ബീഫാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്താണ് കയ്യിലുള്ളത് ? എവിടേക്കാണ് പോകുന്നത്? എത്ര പേരാണ് ഇത് കഴിക്കുന്നത്? അടക്കമുള്ള ചോദ്യങ്ങൾ ചോദിച്ചായിരുന്നു ആക്രമണം. തൻ്റെ മകളുടെ കുടുംബത്തിലെ പരിപാടിക്കായി പോകുകയാണെന്ന് ഇയാൾ മറുപടി പറഞ്ഞിരുന്നെങ്കിലും ആക്രമണം തുടരുകയായിരുന്നു.

READ ALSO: ബസ് കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍

സംഭവത്തിൽ റയിൽവേ കമ്മീഷണർ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൃദ്ധനെ മർദിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ നിലവിൽ നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News