തിരുവല്ല : തിരുവല്ലയിൽ റെയിൽവേ ട്രാക്കിൽ 66 കാരനെ ഗുരുതര പരുക്കേറ്റ നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശിയായ പ്രദീപ് സുകുമാരൻ (66) നെയാണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടരയോടെ ട്രാക്കിൽ പരിശോധന നടത്തുകയായിരുന്ന റെയിൽവേ ജീവനക്കാരാണ് ഇയാളെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും അര കിലോമീറ്റർ ദൂരത്തിൽ ചങ്ങനാശ്ശേരി ഭാഗത്തേക്കുള്ള ട്രാക്കിൽ രണ്ട് ട്രാക്കുകൾക്ക് ഇടയിലായി തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിൽ കിടക്കുന്ന സുകുമാരനെ കണ്ടെത്തിയത്.
തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച പ്രദീപിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണതാവാനാണ് സാധ്യത ഏന്ന് പോലീസ് പറഞ്ഞു.
അതേസമയം, പാലോട് ഇളവട്ടത്ത് ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ. കൊളച്ചൽ കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയുടെ അച്ഛൻ പാലോട് പോലീസിൽ പരാതി നൽകി. ഇന്ദുജയെ ഭർത്താവ് അഭിജിത്തിന്റെ വീട്ടിലെ കിടപ്പുമുറിയുടെ ജനാലയിൽ കെട്ടി തൂങ്ങിയ നിലയിലാണ് കണ്ടത്. ഭർത്താവ് അഭിജിത്തിനെ പൊലീസ് ചോദ്യം ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here