ചാലക്കുടിയിൽ വൃദ്ധനെ തലക്കടിച്ച് കൊലപ്പെടുത്തി

ചാലക്കുടി കോടശേരിയിൽ വൃദ്ധനെ തലക്കടിച്ച് കൊലപ്പെടുത്തി. കുറ്റിച്ചിറ പൊന്നാമ്പിയോളിയില്‍ മാളിയേക്കല്‍ വീട്ടിൽ 80 വയസ്സുള്ള ഔസേപ്പ് ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി ഔസേപ്പിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ:മന്ത്രി വീണാ ജോർജിനെതിരായ കെ.എം. ഷാജിയുടെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ സംസ്കാരത്തിന്റെ പ്രതിഫലനം; മന്ത്രി വി ശിവൻകുട്ടി

സംഭവത്തില്‍ അയല്‍വാസിയായ ജോബിയെ വെള്ളിക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷനിടെ പ്രതിയായ ജോബി ഔസേപ്പിനെ കമ്പിവടി കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ജോബി പോലീസ് കസ്റ്റഡിയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News