പഴയതെന്ന് കരുതി എടുത്തു കളയുന്ന ചില വസ്തുക്കൾ മൂല്യമുള്ളതായിരിക്കും. വർഷങ്ങൾ പഴക്കമുള്ള വീടുകളിലെ വസ്തുക്കൾ പലതും കൗതുക വസ്തുക്കളായി ചിലർ നല്ല തുക നൽകി വാങ്ങാറുണ്ട്. അത്തരത്തിൽ പഴയത് എന്ന് കരുതി എടുത്തു കളയാനിരുന്ന ചിത്രം ജീവിതം മാറ്റിയ സംഭവമാണ് വാർത്തയായത്. 2019 -ൽ ഒരു വീട്ടുകാർ തങ്ങളുടെ വീട് വൃത്തിയാക്കിയിരുന്ന സമയത്ത് അടുക്കളയിലെ സ്റ്റൗവിന് മുകളിൽ വർഷങ്ങളായി കിടക്കുന്ന പെയിന്റിംഗ് കണ്ടു കിട്ടി. ഇതൊരു സാധാരണ ചിത്രമാണ് എന്ന് കരുതി കളയാനിരുന്നെങ്കിലും ഉടമ ഇത് വെറുതെ ഒരു വിദഗ്ദ്ധനെ കൊണ്ട് പരിശോധിപ്പിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് അത് 13 -ാം നൂറ്റാണ്ടിലെ ഫ്‌ളോറന്റൈൻ മാസ്റ്റർ സിമാബ്യൂവിന്റെ “ക്രൈസ്‌റ്റ് മോക്ക്ഡ്” എന്ന പെയിന്റിംഗാണ് എന്ന് തിരിച്ചറിയുന്നത്.
ഒറിജിനൽ പെയിന്റിംഗാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് അതിന് കോടികളുടെ മൂല്യമുണ്ട് എന്ന് ഉടമകൾ പോലും അറിയുന്നത് . തുടർന്ന് പെയിന്റിംഗ് ലേലത്തിന് വച്ചു. ഈ പെയിന്റിംഗ് ഒരു ദേശീയനിധിയാണ് എന്ന് തിരിച്ചറിഞ്ഞ ലൂവ്രെ മ്യൂസിയം അത് സ്വന്തമാക്കാൻ വേണ്ടി ശ്രമിച്ചെങ്കിലും അതിനുള്ള ഫണ്ട് കണ്ടെത്താൻ സാധിച്ചില്ല. അങ്ങനെ, ചിലിയിൽ നിന്നുള്ള പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ അൽവാരോ സെയ്ഹ് ബെൻഡെക്കും ആർക്കിടെക്ടായ ഭാര്യ അന ഗുസ്മാൻ ആൻഫെൽറ്റും 210 കോടിക്ക് മുകളിൽ പണം കൊടുത്ത് അവരുടെ സ്വകാര്യ ശേഖരത്തിൽ വയ്ക്കുന്നതിനായി ഈ പെയിന്റിംഗ് സ്വന്തമാക്കി.
also read: “എല്ലാവരും ഒറ്റക്കെട്ടായി പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയം”: മുഖ്യമന്ത്രി
എന്നാൽ, ഫ്രഞ്ച് സർക്കാറിന് ഈ പെയിന്റിംഗ് കൈവിട്ടുപോകരുത് എന്നുണ്ടായിരുന്നതിനാൽ ഇതിന്റെ കയറ്റുമതി ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. അത് സ്വന്തമാക്കാനുള്ള പണം സ്വരൂപിക്കുന്നതിനായി ലൂവ്രെ മ്യൂസിയത്തിന് 30 മാസത്തെ സമയവും അനുവദിച്ചു. അങ്ങനെ നാല് വർഷങ്ങൾക്ക് ശേഷം ആവശ്യത്തിനുള്ള ലൂവ്രെ മ്യൂസിയം ഫണ്ട് കണ്ടെത്തി ആ പെയിന്റിംഗ് സ്വന്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here