വഴിത്തർക്കം; 75 വയസായ സ്ത്രീയേയും മകളേയും വീട് കയറി മർദ്ദിച്ചു

വെള്ളറടയിൽ 75 വയസായ സ്ത്രീയേയും മകളേയും വീട് കയറി മർദ്ദിച്ചു. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി 75 മകൾ ഗീത 46 എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട് കയറി മർദ്ദിച്ചത്.വഴിത്തർക്ക കേസിലെ എതിർ കക്ഷികള്‍ ഗുണ്ടകളെ വെച്ച് മർദ്ദിച്ചെന്നാണ് പരാതി. മർദ്ദിച്ചതിന്‍റെ CCTV ദൃശ്യങ്ങൾ പുറത്ത് വന്നു.

also read :സ്വർണവിലയില്‍ കുറവ്

കഴിഞ്ഞ നാല് മാസമായി വഴിയുടെ പേരിൽ ഇവർ തമ്മിൽ തർക്കം നടക്കുന്നുണ്ട്. കോടതി,കേസിൽ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് വീട്ടിൽ കയറി അതിക്രമം കാട്ടിയത്. സംഭവത്തിൽ വയോധികയും മകളും പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ലെന്നും ഇവർ ഉന്നയിച്ചു.

also read :ഭണ്ഡാരം കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്നു; ക്ഷേത്രത്തിൽ മോഷണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News