ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ലോട്ടറി വിൽപനക്കാരി അറസ്റ്റിൽ. വിവാഹ ദല്ലാളിന്റെ രൂപത്തിലെത്തി യുവാക്കളുടെ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ആൾമാറാട്ടം നടത്തി യുവതി പണം തട്ടുന്നത്. മാറാടി പള്ളിക്കാവ് പടിഞ്ഞാറയിൽ വീട്ടിൽ 57 കാരിയായ ഷൈല ആണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്.
കൂത്താട്ടുകുളം, പുതുവേലി, ഇലഞ്ഞി ഭാഗങ്ങളിൽ ലോട്ടറി വില്പന നടത്തി വരുന്ന ഷൈല വിവാഹം ആലോചിക്കുന്ന വീടുകളിലെത്തി വിവാഹപ്രായമായ യുവാക്കളുടെ വിവരങ്ങൾ ശേഖരിക്കും.തുടർന്ന് സുന്ദരികളായ യുവതികളുടെ ഫോട്ടോകൾ ഉയർന്ന ജോലിയുള്ളവരാണെന്നു പറഞ്ഞ് യുവതികളുടെയും മാതാപിതാക്കളുടെയുമെന്നു പേരിൽ നമ്പറുകൾ നൽകും. യുവാക്കളുമായി പെൺകുട്ടിയെന്ന് പരിചയപെടുത്തി ഇവർ തന്നെ ഫോണിൽ സംസാരിക്കും. ഇതിലൂടെ യുവതി ഒരു ബന്ധം സ്ഥാപിച്ച ശേഷം പണം തട്ടിയെടുക്കും. ഇതിനോടകം യുവാക്കളിൽ നിന്നായി 25 ലക്ഷത്തിലധികം രൂപ ഇവർ തട്ടിയെടുത്തതായിട്ടാണ് പൊലീസ് പറയുന്നത്.
ഇവർക്ക് മൂന്ന് ഫോണും നിരവധി ഫോൺ കണക്ഷനുകളുമുള്ളതായി പൊലീസ് കണ്ടെത്തി.തട്ടിപ്പാണെന്ന് സംശയം തോന്നിയ യുവാവ് നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. ഇതോടെ മുൻപും സമാന രീതിയിൽ പണം തട്ടിയതായി അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here