8600 വർഷം പഴക്കമുള്ള റൊട്ടി; തുർക്കിയിൽ പുളിപ്പിച്ചുണ്ടാക്കിയ റൊട്ടിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി..!

തുർക്കിയിൽ 8600 വർഷം പഴക്കമുള്ള റൊട്ടി കണ്ടെത്തി. വേവിക്കാതെ പുളിപ്പിച്ചുണ്ടാക്കിയ റൊട്ടിയാണ് കണ്ടെത്തിയത്. തുർക്കിയിലെ കോന്യ പ്രവിശ്യയിലെ പുരാവസ്തു കേന്ദ്രമായ കാറ്റൽഹോയുക്കിലാണ് പുരാവസ്തു ഗവേഷകര്‍ ഈ റൊട്ടി കണ്ടെത്തിയത്. മൺവീടുകളുടെ അവശിഷ്ടങ്ങൾക്കിയടയിൽ നിന്നാണ് കണ്ടുപിടിത്തം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന റൊട്ടിയുടെ അവശിഷ്ടങ്ങളാണ് ഇതോടെ കണ്ടെത്തിയത്.

Also Read: ക്രിയാറ്റിനിൻ കൂടിയാലും പണി കിട്ടും.. ആരോഗ്യവാനായിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സാധാരണഗതിയിൽ ചുട്ടെടുക്കാതെ പുളിപ്പിച്ചുണ്ടാക്കിയ റൊട്ടിയാണെന്നാണ് കണ്ടുപിടിത്തം. അതോടെ പുരാതനമനുഷ്യൻ പുളിപ്പിച്ച് റൊട്ടിയുണ്ടാക്കിയിരുന്നു എന്നും മനസിലാക്കുകയാണ്. സ്‌കാനിംഗ് ഇലക്‌ട്രോൺ മൈക്രോസ്‌കോപ്പിൽ നിന്നുള്ള ചിത്രങ്ങളില്‍ പരിശോധന നടത്തിയ വസ്തുക്കളില്‍ അന്നജത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതിൽ നിന്നും ബ്രഡ് ആണെന്നാണ് കരുതിയിരുന്നത്. എന്നാൽ കൂടുതൽ പരിശോധനയിലാണ് റൊട്ടിയാണെന്ന് വ്യക്തമായത്.

Also Read: മാറുന്ന ഇന്ത്യയുടെ കഥ പറഞ്ഞ “ദി ക്ലിഫ്ഹാംഗേഴ്‌സ്” എന്ന പുസ്തകത്തിന്റെ പോളിഷ് പരിഭാഷ പ്രകാശനം ചെയ്തു

വസ്തുവിന്‍റെ രാസഘടനയില്‍ വെള്ളവും മാവും കുഴച്ചതിന്‍റെ തെളിവുകളുണ്ടായിരുന്നു. കാലക്രമേണ ഇവ അഴുകിയതിന്‍റെയും പ്രതിപ്രവര്‍ത്തനങ്ങളും പരിശോധിച്ചപ്പോൾ ഗവേഷകർക്ക് മനസിലാക്കാനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News