വിസി നിയമനം; ഗവർണറുടെ ചില തീരുമാനങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്: മന്ത്രി ആർ ബിന്ദു

R Bindu

വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിന് ആരോടും തർക്കമില്ലെന്ന് മന്ത്രി ആർ ബിന്ദു. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും. വിസി നിയമനവുമായി ബന്ധപ്പെട്ട് ചാൻസലർ അനിശ്ചിതത്വം നിലനിർത്തുന്നത് നിർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

ഭരണഘടന അനുസരിച്ച് കൃത്യമായ അധികാരങ്ങൾ ഓരോരുത്തർക്കും ചുമതലപ്പെടുത്തി നൽകിയിട്ടുണ്ട്. ആ ചട്ടക്കൂടിനകത്ത് നിന്നാണ് എല്ലാവർക്കും കാര്യങ്ങൾ ചെയ്യാൻ സാധിക്കുക. ആ രീതിയിലുള്ള മാന്യത പുലർത്താൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്.

Also Read: നോമിനി രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ; പാലക്കാട്‌ പ്രചാരണത്തിന് ആരും വിളിച്ചില്ലെന്നും കെ മുരളീധരൻ

വ്യക്തിപരമായി അപമാനിക്കാൻ ശ്രമിച്ചിട്ട് പോലും തങ്ങളാരും പ്രതികരിച്ചിട്ടില്ല. വിദ്യാഭ്യാസ മേഖലക്ക് പരുക്കേൽപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് വേദനാജനകമാണ് ജനാധിപത്യ മര്യാദകൾ എല്ലാവരും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

Also Read: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം

സ്വേച്ഛാധിപത്യപരമായും അധികാരകേന്ദ്രീകൃതമായും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണർ നടത്തുന്ന ഇടപെടലുകൾ ഗുണകരമാകില്ലെന്നും ഗവർണറുടെ ചില തീരുമാനങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും മന്ത്രര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News