കാപ്പ കേസ് പ്രതിയെ പിടികൂടുന്നതിനിടെ ഒല്ലൂർ സിഐക്ക് കുത്തേറ്റു

Crime

പ്രതിയെ പിടികൂടുന്നതിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം. ഒല്ലൂർ സിഐ ടി.പി. ഫർഷാദ്, സിപിഒ വിനീത് എന്നിവർക്കാണ് കുത്തേറ്റത്. കാപ്പ കേസ് പ്രതിയെ പിടികൂടാൻ പോയപ്പോൾ ആയിരുന്നു സംഭവം. ഇടതു ഷോൾഡറിനും കൈക്കും സാരമായ പരുക്കേറ്റ സിഐ സാരമായ മുറിവുകളോടെ ആശുപത്രിയിൽ. ഒല്ലൂർ സിഐ ആയ ഫർഷാദ് ടിപി, സിപിഒ വിനീത് എന്നിവർക്കാണ് കുത്തേറ്റത്. വിനീതിന് കാലിനാണ് കുത്തേറ്റത്. അഞ്ചേരി സ്വദേശി മാരി എന്ന അനന്തു ആണ് കുത്തിയത്. ഇന്ന് വൈകുന്നേരം 6 മണിയോടെ ആയിരുന്നു സംഭവം.

നിരവധി കേസുകളിൽ പ്രതിയാ അനന്തുഎന്നയാളാണ് സിഐയെയും സിപിഒയെയും കുത്തിയത്. കള്ള്ഷാപ്പിൽ വച്ച് അനന്തു ഒരാളെ കുത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു പൊലീസ്. അഞ്ചേരി അയ്യപ്പൻക്കാവ് ക്ഷേത്രത്തിനു സമീപത്തെ കോഴി ഫാമിൽ പ്രതിയും സുഹൃത്തുക്കളും ഒളിവിൽ കഴിയുന്നു എന്നറിഞ്ഞ പൊലീസ് സ്ഥലം വളഞ്ഞു.

പ്രതിയുടെ അടുത്ത് എത്തിയപ്പോൾ കത്തിയെടുത്ത് സിഐയെ കുത്തുകയായിരുന്നു. തടയാനെത്തിയ സിപിഒയ്ക്കും കുത്തേറ്റു. പിന്നാലെ മൽപ്പിടിത്തത്തിലൂടെ പ്രതിയെ പൊലീസ് കീഴടക്കി. പ്രതിയെ സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് സിഐ ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന 2 സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

News summary; CI stabbed in Ollur, Thrissur. The incident happened when he went to arrest kapa case accused. CI hospitalized with a stab wound above the left shoulder. Ollur CI Farshad TP was stabbed. Ananthu, a native of Ancheri is the accused in this incident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News