ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. സര്‍ക്കാരിന്റെ പാരിതോഷികമായ 2 കോടി രൂപ മുഖ്യമന്ത്രി ശ്രീജേഷിന് കൈമാറി. മാനവീയം വീഥിയില്‍നിന്ന് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലേക്ക് തുറന്ന ജീപ്പില്‍ നടത്തിയ ഘോഷയാത്രയ്ക്ക് പിന്നാലെയായിരുന്നു പരിപാടി. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കായിക മേഖലയ്ക്കും മലയാളികള്‍ക്കും ഒരു പോലെ അഭിമാനം പകരുന്ന ചടങ്ങാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും വെങ്കലം നേടിയാണ് ശ്രീജേഷ് മടങ്ങിയെത്തിയത്. ഇത്തവണത്തെ മെഡല്‍ നേട്ടത്തിലൂടെ ഹോക്കിയില്‍ നമ്മുടെ കഴിവ് തെളിയിക്കാനായി. ടീം പ്രതിസന്ധിയിലായ ഘട്ടത്തിലൊക്കെയും ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രീജേഷിന് കഴിഞ്ഞു. ഇന്ത്യന്‍ ഹോക്കിയിലെ മികച്ച ഗോള്‍ കീപ്പറാണ് ശ്രീജേഷ്. മാതൃകയാകാന്‍ കഴിയുന്ന കായിക ജീവിതമാണ് ശ്രീജേഷിന്റേത്. അദ്ദേഹത്തിന് ഇനിയും ഏറെ നാള്‍ നന്നായി കളിക്കാന്‍ കഴിയും. ജൂനിയര്‍ ടീമിന്റെ പരിശീലകനാക്കിയത് ഏറ്റവും ഉചിതമായ തീരുമാനാമാണ്. കേരളത്തിലെ ഹോക്കിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ ശ്രീജേഷിന് കഴിയുമെന്ന് പ്രതീക്ഷ. ശ്രീജേഷിന്റെ സേവനം ഏറ്റവും മികച്ച നിലയില്‍ പ്രയോജനപ്പെടുത്തും. ശ്രീജേഷിനെ പോലെയുള്ള താരങ്ങള്‍ എല്ലാ കായിക മേഖലയിലും സൃഷ്ടിക്കപ്പെടണം- മുഖ്യമന്ത്രി പറഞ്ഞു.
ALSO READ:കാസര്‍ഗോഡ് വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു
കീറിയ ഷൂസും കീറിയ ജേഴ്‌സിയും ധരിച്ച് പല മത്സരങ്ങള്‍ക്കും പങ്കെടുത്തിട്ടുണ്ടെന്ന് ചടങ്ങില്‍ ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് പറഞ്ഞു. കഠിനാധ്വാനം ചെയ്താല്‍ വിജയം കൈവരിക്കാം. ഓരോ അവസരങ്ങളിലും സര്‍ക്കാര്‍ ഒപ്പം നിന്നു. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും പി ആര്‍ ശ്രീജേഷ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here