അമേരിക്കന്‍ സ്പ്രിന്റര്‍ ടോറി ബോവി അന്തരിച്ചു

അമേരിക്കന്‍ സ്പ്രിന്റര്‍ ടോറി ബോവി(32) അന്തരിച്ചു. യുഎസില്‍ നിന്നുള്ള മുന്‍ 100 മീറ്റര്‍ ലോക ചാമ്പ്യന്‍ സ്പ്രിന്ററാണ്. 32 വയസായിരുന്നു.  ബോവിയെ ഫ്‌ലോറിഡയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം പുറത്തുവിട്ടിട്ടില്ല

2017ല്‍ ലോക ചാമ്പ്യനായിരുന്ന അമേരിക്കക്കാരി, 2016-ലെ റിയോ ഒളിമ്പിക്സില്‍ മൂന്ന് മെഡലുകള്‍ നേടിയിരുന്നു. റിയോ ഒളിമ്പിക്സില്‍ യുഎസ്എ റിലേ ടീമിനൊപ്പം സ്വര്‍ണം നേടി.  2015ലെ ലോക ചാമ്പ്യന്‍ഷിപ് 100 മീറ്റര്‍ വെങ്കലമാണ് താരത്തിന്റെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര മെഡല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News