പാരിസ് ഒളിമ്പിക്സിലെ 66 കിലോ വനിതാ വിഭാഗം ബോക്സിങ്ങിലെ സ്വർണ്ണ മെഡൽ ജേതാവ് ഇമാനെ ഖലീഫ് വീണ്ടും വിവാദത്തിൽ. പാരീസ് ഒളിംപിക്‌സിനിടെ ഇമാനെ പുരുഷനാണെന്ന് ആരോപിച്ചു എതിരാളികൾ അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. പുരുഷനാണെന്ന് പറഞ്ഞ് കളിയാക്കിയവരില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപുമുണ്ടായിരുന്നു. എന്നാൽ വിവാദങ്ങളെയെല്ലാം കാറ്റിൽ പറത്തി സ്വർണ്ണ മെഡലും കരസ്ഥമാക്കിയാണ് അവർ പാരിസ് വിട്ടത്. പുരുഷനാണെന്ന് കാണിച്ചു മറ്റൊരു മെഡിക്കൽ റിപ്പോർട്ട് കൂടി പുറത്തായതോടെയാണ് വീണ്ടും ഇമാനെ വിവാദ ചുഴിയിൽ അകപ്പെട്ടിരിക്കുന്നത്.
ALSO READ; 2036 ഒളിമ്പിക്സ് നടത്താൻ താല്പര്യം അറിയിച്ച് ഇന്ത്യ
ഖലീഫിന് ആന്തരിക വൃഷണങ്ങളും പുരുഷ ക്രോമസോമുകളും ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പാരീസിലെ ക്രെംലിന്‍-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അള്‍ജിരിയ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ഹോസ്പിറ്റലിലെയും വിദഗ്ധര്‍ 2023 ജൂണിലാണ് ലിംഗനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ ജാഫര്‍ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്.
റിപ്പോര്‍ട്ടില്‍ ഖലീഫിനെ കഴിഞ്ഞ വര്‍ഷം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ പുരുഷ ലിംഗത്തിന്‍റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല, ഗര്‍ഭപാത്രം ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ ഇത് അനീതിയാണെന്നും ഇമാനെ ഖലീഫിന്‍റെ സ്വർണ്ണമെഡൽ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹർഭജൻ സിങ് എക്സിൽ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here