മനം കവർന്ന് മനു ഭാക്കർ; ഷൂട്ടിങിൽ വെങ്കലവുമായി ഇന്ത്യയ്ക്ക് ആദ്യ മെഡൽ

Manu_bhaker_shooting

പാരിസ്: ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. വനിതകളുടെ പത്തു മീറ്റർ എയർപിസ്റ്റളിൽ മനു ഭാക്കർ വെങ്കലം സ്വന്തമാക്കി. 12 വർഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് ഷൂട്ടിങ്ങിൽ മെഡൽ നേടുന്നത്. യോഗ്യതാ റൗണ്ടിൽ മൂന്നാമതായാണ്‌ 22കാരിയായ മനു ഭാക്കർ ഫൈനലിലെത്തിയത്.

യോഗ്യതാ റൗണ്ട് മുതൽ മികച്ച പ്രകടനമാണ് മനു ഭാക്കർ നടത്തിയത്. ആദ്യ 14 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു താരം. കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് മനു മെഡല്‍ നേടിയത്. നേരിയ പോയിന്റ് വ്യത്യാസത്തിലാണ് മനു ഭാക്കറിന് വെള്ളി നഷ്ടമായത്.

Also Read- പുരുഷന്മാരുടെ ഒളിംപിക് ഫുട്ബോളിൽ ഇറാഖിനെതിരെ അർജൻ്റീനയ്ക്ക് 3-1 ന് ജയം

ഇതാദ്യമായാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിമ്പിക്സ് മെഡല്‍ നേടുന്നത്. വനിതകളുടെ പത്തു മീറ്റർ എയർ പിസ്റ്റളിൽ ദക്ഷിണ കൊറിയയാണ് സ്വർണവും വെള്ളിയും നേടിയത്.

2017ലെ ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയതോടെയാണ് മനു ഭാക്കർ അന്താരാഷ്ട്ര രംഗത്ത് ശ്രദ്ധ നേടുന്നത്. പിന്നീട് ദേശീയ ഗെയിംസിൽ മനു ഭാക്കർ ഷൂട്ടിങ്ങിൽ 9 സ്വർണ മെഡലുകൾ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News