മൂന്നാമത്തെ ഒളിംപിക്സ് മെഡൽ തേടി മൽസരിച്ച ഇന്ത്യൻ ഷൂട്ടർ 25 മീറ്റർ പിസ്റ്റൾ വിഭാഗം ഫൈനലിൽ നാലാമതായി. ഒരു ഒളിംപിക്സിൽ മൂന്ന് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടമാണ് മനുവിനെ കൈവിട്ടത്. ആദ്യ സീരീസിൽ തന്നെ പിന്നിൽ ആയിപ്പോയതാണ് മനുവിന് തിരിച്ചടിയായത്. അടുത്ത രണ്ട് സീരീസിലും മികച്ച പ്രകടനത്തോടെ മനു രണ്ടാം സ്ഥാനത്തേക്ക് എത്തി ഇന്ത്യൻ പ്രതീക്ഷകൾ വാനളമുയർത്തി.
എന്നാൽ നാലാം സീരീസിൽ മനു ഭാകർ പിന്നിലായതോടെ ഇന്ത്യൻ ക്യാംപിൽ നിരാശയായി. അഞ്ചാമത്തെ സീരീസിൽ അഞ്ചിൽ അഞ്ചും നേടി മനു 18 പോയിന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. അടുത്ത സീരീസിൽ മനു 22 പോയിന്റുമായി രണ്ടാമതെത്തി. ആറാം സീരീസിൽ 5-ൽ നാലും ലക്ഷ്യം കണ്ടതോടെ ഇന്ത്യൻ താരം ഒന്നാമതുള്ള യാങ് ജിനുമായുള്ള വ്യത്യാസം കുറച്ചു.
Also Read- ചരിത്രനേട്ടം; ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ഒരേ ഒളിംപിക്സിൽ ഇരട്ട മെഡലുമായി മനു ഭാക്കർ
എന്നാൽ അടുത്ത സീരീസിൽ പ്രതിക്ഷിച്ച പ്രകടനം നടത്താൻ മനുവിന് കഴിഞ്ഞില്ല. ഇതോടെ മൂന്നാം സ്ഥാനത്തിനുള്ള ഷൂട്ടൌട്ടിലേക്ക് മത്സിക്കേണ്ടി വന്നു. ഷൂട്ടൌട്ടിൽ അഞ്ചിൽ മൂന്നെണ്ണം മാത്രമെ മനു ഭാകറിന് ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചുള്ളു. ഇതോടെ അവർ നാലാമതായി ഫിനിഷ് ചെയ്തു. മെഡൽ നഷ്ടമാകുകയു ചെയ്തു. മനു ഭാകർ ഇതിനകം 10 മീറ്റർ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും വെങ്കലമെഡൽ നേടി ചരിത്രം കുറിച്ചിരുന്നു.
Olympics 2024, Manu Bhaker, Paris Olympics
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here