അഞ്ച് തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

om-prakash-chautala-death

അഞ്ച് തവണ ഹരിയാന മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ (ഐഎന്‍എല്‍ഡി) നേതാവുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുഡ്ഗാവിലെ വസതിയില്‍ ആയിരുന്നു അന്ത്യം. 1935 ജനുവരി ഒന്നിന് സിര്‍സയില്‍ ജനിച്ച ചൗട്ടാല, 1989ല്‍ ആണ് ആദ്യമായി ഹരിയാന മുഖ്യമന്ത്രിയായി അധികാരമേറ്റത്.

ആറ് മാസം ആ സ്ഥാനത്ത് തുടര്‍ന്നു. രണ്ട് മാസത്തിന് ശേഷം അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും അഞ്ച് ദിവസം കൊണ്ട് രാജിവെക്കേണ്ടി വന്നു. 1991-ല്‍ മൂന്നാം തവണയും മുഖ്യമന്ത്രി ആയെങ്കിലും രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ കാലയളവ് വെട്ടിച്ചുരുക്കി. 1999നും 2005നും ഇടയില്‍ തുടര്‍ച്ചയായി രണ്ട് തവണ അദ്ദേഹം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.

Read Also: എം ടി അതീവ ഗുരുതരാവസ്ഥയില്‍, ഐസിയുവില്‍ ചികിത്സയില്‍

2013-ല്‍ അധ്യാപക നിയമനത്തില്‍ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചൗട്ടാലയെയും മകന്‍ അജയ് സിംഗ് ചൗട്ടാലയെയും 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 2000-ല്‍ സംസ്ഥാനത്ത് 3,206 അധ്യാപകരെ നിയമവിരുദ്ധമായി നിയമിച്ചതിനാണ് ഇവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2022-ല്‍, അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതോടെ തിഹാര്‍ ജയിലിലെ ഏറ്റവും പ്രായം കൂടിയ തടവുകാരനായി അന്ന് 87-ാം വയസ്സുള്ള അദ്ദേഹം മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News