ഗുണ്ടാത്തലവന്‍ ഓം പ്രകാശ് കസ്റ്റഡിയിൽ

om prakash
കുപ്രസിദ്ധ ഗുണ്ടാ ഓം പ്രകാശ് കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിൽ. മരട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട ഓംപ്രകാശ് കൊച്ചിയിൽ എത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ നഗരത്തിലെ  ഹോട്ടലിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
നർക്കോട്ടിക് വിഭാഗത്തിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. നിലവിൽ കരുതൽ തടങ്കലിലാണ് ഓംപ്രകാശ്. ഇയാൾക്കൊപ്പം കൂടെയുണ്ടായിരുന്ന ഷിഹാസിനെ  പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന ഹോട്ടലിലെ മുറിയിൽ നിന്നും മദ്യക്കുപ്പിയും രാസലഹരിപദാർത്ഥങ്ങളും പൊലീസ് കണ്ടെടുത്തു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News