ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി 12ന് പൊതു അവധി ആയിരിക്കുമെനു അധികൃതർ അറിയിച്ചു. പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി ബാധകമായിരിക്കും. വാരാന്ത്യദിനങ്ങൾ ഉൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. സുൽത്താന്റെ അഞ്ചാം സ്ഥാനാരോഹണ വാർഷികം ജനുവരി 11 നാണ്. എന്നാൽ 12ന് ആയിരിക്കും പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
ALSO READ; പ്രവാസികൾ ഈ അവസരം നഷ്ടപ്പെടുത്തരുത്; കുവൈറ്റിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ജനുവരി എട്ടിന്
‘നവീകരിച്ച നവോത്ഥാനം’ എന്ന മുദ്രാവാക്യത്തിലാണ് ഇപ്രാവശ്യത്തെ വാർഷികാഘോഷം. ദേശീയ ആഘോഷങ്ങൾക്കായുള്ള സെക്രട്ടേറിയറ്റ് ജനറൽ കഴിഞ്ഞ ദിവസം ലോഗോ പുറത്തിറക്കിയിരുന്നു. മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വിയോഗത്തെ തുടർന്ന് 2020 ജനുവരി 11-നാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാന്റെ ഭരണാധികാരിയായി അധികാരമേറ്റത്.
NEWS SUMMERY: A public holiday has been declared on January 12 in Oman as part of the Sultan’s coronation anniversary
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here