ഒമാനിലും ചൂട് കൂടുന്നു; ജൂണ്‍ ഒന്ന് മുതല്‍ ഉച്ചയ്ക്ക് ജോലി നിരോധനം ഏര്‍പ്പെടുത്തി

ഒമാനില്‍ ചൂട് 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്തതോടെ ജൂണ്‍ ഒന്ന് മുതല്‍ ഉച്ചയ്ക്ക് ജോലി നിരോധനം ഏര്‍പ്പെടുത്തി. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ എല്ലാ നിര്‍മ്മാണ സൈറ്റുകളും തുറസ്സായ സ്ഥലങ്ങളും ഉച്ച സമയങ്ങളില്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ഒമാനില്‍ പല നഗരങ്ങളിലും താപനില ഇപ്പോള്‍ 50 ഡിഗ്രി സെല്‍ഷ്യസിനടുത്താണ്. ചൊവ്വാഴ്ച, ബര്‍ക്കയില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില 47.3 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കഠിനമായ ചൂടില്‍ നിന്നും സൂര്യാഘാതത്തില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കൊണ്ട് ലക്ഷ്യമിടുന്നത്.

തൊഴിലാളികള്‍ക്ക് എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കണമെന്നും തൊഴിലാളികള്‍ക്കായി 45 മിനിറ്റ് പ്രവര്‍ത്തിക്കുന്ന റൊട്ടേഷന്‍ സംവിധാനം നടപ്പിലാക്കുകയും ചെയ്യണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. നിയമങ്ങള്‍ ലംഘിച്ചാല്‍ ഒമാന്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 118 പ്രകാരം കര്‍ശനമായ നിയമനടപടികള്‍ കൈക്കൊള്ളും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 500 ഒമാനി റിയാല്‍ മുതല്‍ പിഴ ചുമത്തും.

ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ ആണെങ്കില്‍ ശിക്ഷ കഠിനമായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ലംഘനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന്, പൊതുജനങ്ങള്‍ക്ക് മന്ത്രാലയത്തെ ഫോണ്‍ വഴിയോ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ് എന്നും അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News