ഒമാൻ മസ്‌കറ്റ് വാദി അൽ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടി വെപ്പിൽ മരിച്ചവരുടെ എണ്ണം 9 ആയി. വെടി വെപ്പിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നു റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. പാകിസ്താനി സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന.
ALSO READ: ‘മഴ മുറുകുന്നു’, സുരക്ഷ കണക്കിലെടുത്ത് പാലക്കാടിന് പുറമെ മൂന്ന് ജില്ലകളിൽ കൂടി അവധി പ്രഖ്യാപിച്ചു
വാദി അൽ കബീറിലെ ഷിയാ പള്ളിക്ക് സമീപമാണ് ഇന്നലെ രാത്രി വെടിവെപ്പുണ്ടായത്. ദിവസങ്ങളായി ഇവിടെ മുഹറം പ്രമാണിച്ചള്ള ആചാരങ്ങൾ നടന്നു വരികയാണ്. നിരവധി പേർ ഈ സമയം പള്ളിക്കകത്തും സമീപത്തും ഉണ്ടായിരുന്നു. അതേസമയം വെടിവെപ്പിന് പിന്നിൽ ആരാണെന്നും സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്നത് സംബന്ധിച്ചും വിവരങ്ങൾ ലഭ്യമായിട്ടില്ല.
ALSO READ: ‘മഴയെ സൂക്ഷിക്കണം’, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി ഒമാൻ പൊലീസ് ട്വിറ്ററിൽ കുറിച്ചു. വെടിവെപ്പ് സംബന്ധിച്ച് സോഷ്യൽ മീഡിയകളിലൂടെയോ മറ്റോ പൊതു ക്രമത്തെ തകർക്കുന്ന തെറ്റായ വാർത്തകളോ കിംവദന്തികളോ അയയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ് എന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here