ജോലിക്കായി പോകാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനില്‍ വീണ്ടും വിസാ വിലക്ക്

വീണ്ടും വിസാ വിലക്കുമായി ഒമാനില്‍. നിര്‍മാണത്തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, പാചക തൊഴിലാളികള്‍ തുടങ്ങിയ 13 തസ്തികകളില്‍ പുതിയ വിസ അനുവദിക്കില്ലെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ആറ് മാസത്തേക്കാണ് വിസ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. സ്വദേശികള്‍ക്ക് തൊഴില്‍ സാധ്യത ഒരുക്കുക എന്ന ലക്ഷ്യമിട്ട് കര്‍ശന നയങ്ങളാണ് ഒമാന്‍ നടപ്പാക്കുന്നത്.

Also Read : ‘വനിതാ ഡോക്ടര്‍മാരും ജീവനക്കാരും രാത്രിയില്‍ ക്യാമ്പസില്‍ ചുറ്റിത്തിരിയരുത്’; വിവാദ ഉത്തരവുമായി അസം മെഡിക്കല്‍ കോളേജ്

എന്നാല്‍ ഈ തസ്തികകളില്‍ നിലവിലുള്ള വിസ പുതുക്കുന്നതിനോ സ്ഥാപനം മാറുന്നതിനോ തടസമുണ്ടാകില്ല. നിരവധി മലയാളികളുള്‍പ്പെടെ നിരവധി ആശുകളാണ് തൊഴില്‍ തേടി എത്തുന്നയിടമായിരുന്നു ഒമാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News