ഏഷ്യ കപ്പ് ഫുട്ബോൾ ആദ്യ മത്സരത്തിൽ ഒമാന് തോൽവി

ഏഷ്യ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ ഒമാന് തോൽവി. സൗദി അറേബ്യയയോട് ആണ് പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാന് പരാജയം. ഒമാന് വേണ്ടി സാല അൽ യഹ്‌യായി കളിയുടെ 14ാം മിനിറ്റിൽ ഗോൾ നേടി ടീമിന് പ്രതീക്ഷ നൽകി. എങ്കിലും സൗദിക്ക് വേണ്ടി 78ാം മിനിറ്റിൽ അബ്ദു റഹിമാൻ ഗരീബിയും അധികസമയത്തിന്റെ 6ാം മിനിറ്റിൽ അലി അൽബുൾയാഹിയും ഗോൾ മടക്കി.

ALSO READ: സഞ്ജു സാംസണ്‍ ‘മാസ് ഡാ’; കരഘോഷവുമായി ആരാധകര്‍; ചെറുപുഞ്ചിരിയോടെ രോഹിത്; വീഡിയോ

സൗദിക്ക് മൂന്നു പോയന്റാണ് ജയത്തോടെ ലഭിച്ചത്. ഗ്രൂപ്പിൽ ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിച്ചാൽ മാത്രമേ ഒമാന് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാൻ സാധിക്കൂ. ജനുവരി ഇരുപത്തിയൊന്നിന് തായ്‌ലാൻഡുമായാണ് ഒമാന്റെ അടുത്ത മത്സരം. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് തായ്‌ലൻഡ് കിർഗിസ്ഥാനെ പരാജയപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News