ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഇലക്ട്രോണിക് അറ്റസ്റ്റേഷന്‍ സേവനം നാളെ മുതല്‍

ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഇലക്ട്രോണിക് അറ്റസ്റ്റേഷന്‍ സേവനം നാളെ മുതല്‍ ആരംഭിക്കും. ഗുണഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് ലിങ്ക് വഴി ഇടപാട് സാക്ഷ്യപ്പെടുത്തലിന് അപേക്ഷിക്കാമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. https://www.omanpost.om/ar/attestation-services എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കാന്‍ കഴിയുക.

ALSO READ:കുവൈറ്റിന്റെ വിനോദ-ടൂറിസം മേഖല സജീവമാക്കാന്‍ ആലോചന

ഒമാന്‍ വിഷന്‍ 2040ന്റെ ഡിജിറ്റല്‍ പരിവര്‍ത്തന ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഉയര്‍ന്ന നിലവാരമുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. സേവന സ്വീകര്‍ത്താക്കള്‍ക്ക് ഇത് കൂടുതല്‍ സൗകര്യപ്രദമാക്കി അറ്റസ്റ്റേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കുകയാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ALSO READ:രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News