ദേശീയദിനം സമുചിതമായി ആഘോഷിച്ച് ഒമാന്‍; പങ്കാളികളായി യുഎഇയും

oman-national-day

ദേശീയദിനം സമുചിതമായി ആഘോഷിച്ച് ഒമാന്‍. ആഘോഷങ്ങളില്‍ യുഎഇയും പങ്കാളികളായി. രാജ്യത്തെ പ്രധാനയിടങ്ങളെല്ലാം ഒമാന്‍ ദേശീയപാതകയുടെ നിറത്തില്‍ അലങ്കരിച്ചാണ് യുഎഇ ആഘോഷങ്ങളുടെ ഭാഗമായത്.

രാജ്യത്തെത്തിയ ഒമാനികളെ വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പൂക്കളും സമ്മാനങ്ങളും നല്‍കി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം വെളിവാക്കുന്നതായിരുന്നു ആഘോഷങ്ങള്‍. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മംക്തുമും ആശംസകള്‍ അറിയിച്ചു.

Read Also: ഒമാൻ ദേശീയദിനം; 174 തടവുകാർക്ക് മോചനം നൽകി സുൽത്താൻ ഹൈതം ബിൻ താരിക്

ഭരണാധികാരി സുല്‍ത്താന്‍ ഹൈദം ബിന്‍ താരിഖിന്റെ നേതൃത്വത്തില്‍ ഒമാന്‍ വിഷന്‍ 2040 യാഥാര്‍ഥ്യമാക്കാനുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സുൽത്താനേറ്റിൽ നടക്കുന്നത്. ഒമാനില്‍ ദേശീയദിനം പ്രമാണിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് 174 തടവുകാര്‍ക്ക് മോചനം നല്‍കിയിരുന്നു. പലതരം കുറ്റങ്ങള്‍ക്ക് ശിക്ഷ ലഭിച്ച് ഒമാനിലെ വിവിധ ജയിലുകളില്‍ കഴിയുന്നവരാണ് ഇവര്‍.

മോചിതരാവുന്നവരില്‍ വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടും. മാപ്പ് ലഭിച്ച തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ സങ്കടം ഇല്ലാതാക്കാനുമുള്ള അവസരമാണ് ഒമാന്‍ ഭരണാധികാരിയുടെ തീരുമാനത്തിലൂടെ ലഭിച്ചിരിക്കുന്നത്. 174 തടവുകാര്‍ക്ക് മോചനം നല്‍കിയ വിവരം ഒമാന്‍ പൊലീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News