ആണ്‍സുഹൃത്തിനെ കൊള്ളയടിച്ച ശേഷം നഗ്നനായി മര്‍ദിച്ച് റോഡില്‍ തള്ളി; യുവതിക്കെതിരെ കേസ്

ആണ്‍സുഹൃത്തിനെ കൊള്ളയടിച്ച ശേഷം നഗ്നനാക്കി മര്‍ദിച്ച് റോഡില്‍ തള്ളിയ സംഭവത്തില്‍ യുവതിക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ഷഹാപൂരിലാണ് സംഭവം നടന്നത്. ഭാവിക എന്ന മുപ്പതുകാരിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരുടെ സുഹൃത്തുക്കളായ നാല് പേരെയും കേസില്‍ പ്രതി ചേര്‍ത്തു.

Also read- പവന്‍ കല്യാണും ഭാര്യ അന്ന ലെസ്‌നേവയും വിവാഹമോചിതരാകുന്നു?

ജൂണ്‍ 28നായിരുന്നു സംഭവം നടന്നത്. ഭാവികയ്‌ക്കെതിരെ യുവാവ് പരാതിയുമായി പൊലീസില്‍ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹാഠ്ഗാവ് ഹൈവേയിലേക്ക് വിളിച്ചുവരുത്തിയ യുവതി പിന്നീട് നാല് പേര്‍ക്കൊപ്പം മര്‍ദിച്ചെന്നാണ് യുവാവിന്റെ ആരോപണം. യുവാവും യുവതിയും തമ്മില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം യുവാവിനെ യുവതി വിളിച്ചുവരുത്തി. ഇരുവരും സംസാരിക്കുന്നതിനിടെ യുവതിയുടെ കൂട്ടാളികളെത്തി യുവാവിനെ കൊള്ളയടിച്ച ശേഷം മര്‍ദിച്ചവശനാക്കുകയായിരുന്നു.

Also read- 17 കാരിക്ക് 32 കാരൻ വരൻ; ചെർപ്പുളശ്ശേരിയിലെ ബാലവിവാഹത്തിൽ കേസെടുത്ത് പൊലീസ്

വെട്ടുകത്തി ഉപയോഗിച്ചാണ് പ്രതികള്‍ ആദ്യം യുവാവിനെ ആക്രമിച്ചത്. തുടര്‍ന്ന് അക്രമിസംഘത്തിലൊരാള്‍ യുവാവിനെ കാറില്‍ മറ്റൊരിടത്തേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് പിറ്റേദിവസം രാവിലെവരെ മര്‍ദനം തുടര്‍ന്നു. ഇതിനിടെ യുവാവിനെ നഗ്നനാക്കി വീഡിയോ പകര്‍ത്തി. പിന്നാലെ കണ്ണില്‍ മുളകുപൊടി വിതറി നഗ്നനായ നിലയില്‍ യുവാവിനെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News