ഇസ്രായേല്‍ വിമാനങ്ങള്‍ പറന്നാല്‍ മതി നിലത്തിറങ്ങേണ്ടെന്ന് ഒമാന്‍

ഇസ്രായേല്‍ വിമാന കമ്പനികള്‍ക്ക് ഒമാനില്‍ വിലക്ക്. ഇസ്രായേല്‍ വിമാന കമ്പനികള്‍ ഒമാന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ മാത്രമേ അനുമതിയുള്ളുവെന്നും ലാന്‍ഡ് ചെയ്യാന്‍ അനുവാദമില്ലെന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

അന്താരാഷ്ട്ര ഉടമ്പടിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് അനുസൃതമായി അടിയന്തര നിലത്തിറക്കല്‍ സാഹചര്യമില്ലെങ്കില്‍ ഒരു കാരണവശാലും രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ ഇസ്രായേല്‍ വിമാന കമ്പനികളെ അനുവദിക്കില്ലെന്ന് സിഎഎ പ്രസിഡന്റ് നായിഫ് അല്‍ അബ്രി പറഞ്ഞു.

ഒമാന്‍ സിവില്‍ ഏവിയേഷഅതോറിറ്റിയുടെ കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളും 2023 വര്‍ഷത്തെ പദ്ധതികളെ കുറിച്ചും വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിനത്തിലാണ് അല്‍ അബ്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

കഴിഞ്ഞ മാസമായിരുന്നു ഒമാന്റെ വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ ഇസ്രായേലി വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചത്. ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഈ വിവരം അന്ന് പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News