ഒമാന്റെ ബഹിരാകാശ മേഖലയിൽ നാഴികകല്ലായി ‘ദുകം-1’ വിജയകരമായി വിക്ഷേപിച്ചു. സുൽത്താനേറ്റിന്റെ ആദ്യത്തെ പരീക്ഷണാത്മക ബഹിരാകാശ റോക്കറ്റാണ് ദുകം-1. വ്യാഴാഴ്ച രാവിലെ 10.05ന് ദുകമിലെ ഇത്‌ലാഖ് സ്‌പേസ്‌പോര്‍ട്ടില്‍ നിന്നായിരുന്നു വിക്ഷേപണം. ബുധനാഴ്ച വിക്ഷേപണം നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
Also Read; സൂര്യനെ പഠിക്കാൻ ദൗത്യം ; പ്രോബ-3 വിക്ഷേപണം വിജയകരം
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ലോഞ്ചിങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവശേനം ഉണ്ടായിരുന്നില്ല. 123 കിലോഗ്രാം ഭാരമുള്ള റോക്കറ്റിന് 6.5 മീറ്റർ ഉയരമുണ്ട്. സെക്കൻഡിൽ 1,530 മീറ്റർ വേഗത്തിൽ ഉയരും. 2025ൽ മൂന്ന് വിക്ഷേപണങ്ങൾ കൂടി ഒമാൻ ആസൂത്രണം ചെയ്യുന്നുണ്ട്.
അതേസമയം, പ്രോബ 3 ദൗത്യവുമായി പിഎസ്എല്‍വി സി 59 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യയുടെ ഐഎസ്ആർഒ. വ്യാഴാഴ്ച വൈകീട്ട് 4.04 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് വിക്ഷേപിച്ചത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് വേണ്ടിയുള്ള ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം.
ഇന്നലെ നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകൾ മൂലം വ്യാഴാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പ്രോബ കുതിച്ചത്. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ള (കൊറോണ) പ്രഭാവലയത്തെക്കുറിച്ച് പഠിക്കാനുള്ള ഏറ്റവും പുതിയ ദൗത്യമാണ് പ്രോബ-3.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here