ഒമാനിൽ സെമി സ്‌കിൽഡ് തൊഴിലുകളിൽ ഇനി പ്രവാസികൾക്ക് ബിസിനസ് ലൈസൻസ് നൽകില്ല

oman
സെമി സ്‌കിൽഡ് തൊഴിലുകളിൽ പ്രവാസികൾക്ക് ബിസിനസ് ലൈസൻസ് നൽകില്ലെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. നിക്ഷേപ മേഖലയെ നിയന്ത്രിക്കുന്നതിനും വ്യാജ ലൈസൻസ് അപേക്ഷകൾ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രാലയം  ഇത്തരം  നടപടികൾ ആരംഭിക്കുന്നത്.
സ്വകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം തരംതിരിച്ച ‘അർദ്ധ നൈപുണ്യമുള്ള’ തൊഴിലുകളിലുള്ള പ്രവാസികൾക്ക് വിദേശ നിക്ഷേപ ലൈസൻസ് അപേക്ഷകൾ നൽകുന്നത് അവസാനിപ്പിക്കും. കമ്പനികളിൽ ജോലി ചെയ്യുന്ന വിദഗ്ധരായ പ്രൊഫഷണലുകൾക്ക് കമ്പനി ഉടമയുടെ അംഗീകാരത്തോടെയും അപേക്ഷകന്റെ സാമ്പത്തിക ഭദ്രതയുടെ തെളിവോടെയും ലൈസൻസിനു  അപേക്ഷിക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.
സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുൽത്താനേറ്റിലെ നിക്ഷേപ, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം  നടപടികളെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം  അറിയിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News