ഒമാൻ ദേശീയദിനം; 174 തടവുകാർക്ക് മോചനം നൽകി സുൽത്താൻ ഹൈതം ബിൻ താരിക്

HAITHAM BIN TARIQ

ഒമാനിൽ ദേശീയദിനം പ്രമാണിച്ച് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് 174 തടവുകാർക്ക് മോചനം നൽകി. പലതരം കുറ്റങ്ങൾക്ക് ശിക്ഷ ലഭിച്ച് ഒമാനിലെ ലെ വിവിധ ജയിലുകളിൽ കഴിയുന്നവരാണ് ഇവർ.

മോചിതരാവുന്നവരിൽ വിവിധ രാജ്യക്കാർ ഉൾപ്പെടും. മാപ്പ് ലഭിച്ച തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ സങ്കടം ഇല്ലാതാക്കാനുമുള്ള അവസരമാണ് ഒമാൻ ഭരണാധികാരിയുടെ തീരുമാനത്തിലൂടെ ലഭിച്ചിരിക്കുന്നത്. 174 തടവുകാർക്ക് മോചനം നൽകിയ വിവരം ഒമാൻ പൊലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് അറിയിച്ചത്.

News Summary- Sultan Haitham bin Tariq released 174 prisoners on the occasion of National Day in Oman. They are imprisoned in various prisons in Oman after being sentenced for various crimes.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News