ചെറിയ പെരുന്നാള്‍; 154 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാന്‍ സുല്‍ത്താന്‍

ഒമാനില്‍ ചെറിയ പെരുന്നാള്‍ പ്രമാണിച്ച് 154 തടവുകാര്‍ക്ക് മോചനം. സുല്‍ത്താന്‍ ഹൈതം ബിന്‍ താരികാണ് പൊതുമാപ്പ് നല്‍കി വിട്ടയച്ചത്. വിദേശികളടക്കമുള്ള തടവുകാര്‍ക്കാണ് സുല്‍ത്താന്‍ മാപ്പുനല്‍കിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. തടവുകാരുടെ കുടുംബങ്ങളെ പരിഗണിച്ചാണ് സുല്‍ത്താന്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കിയതെന്നും പറഞ്ഞു.

പെരുന്നാള്‍ പ്രമാണിച്ച് ഏപ്രില്‍ ഒമ്പത് ചൊവ്വാഴ്ച മുതല്‍ 11 വരെ ഒമാനിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി പ്രഖ്യാപിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ നാളെയാണ് ആഘോഷിക്കുക. ഒമാനില്‍ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്: സ്വകാര്യ ജീവനക്കാര്‍ക്ക് അവധി

ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേര്‍ന്നാണ് അഞ്ചു ദിവസത്തെ അവധി ലഭിക്കുക. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration