ലോകത്തിന്റെ ഏതു കോണിൽ നിന്നും ഒമാന്റെ ഭംഗി കാണാൻ സാധിക്കുന്ന വെര്‍ച്വല്‍ ടൂര്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കമായി. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം നാഷനല്‍ സര്‍വേ അതോറിറ്റിയുമായി ചേര്‍ന്ന് ഗൂഗിളിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിരോധ മന്ത്രാലയ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സാബിയുടെ കാര്‍മികത്വത്തില്‍ ഔദ്യോഗിക ലോഞ്ചിങ് നടന്നു .
also read: കുവൈറ്റിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; കുടുംബ സന്ദര്‍ശന വിസാ കാലാവധി മൂന്ന് മാസമാക്കും
ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ഒമാന്‍റെ പ്രകൃതി ദൃശ്യങ്ങളും ചരിത്ര പരമായ
ലാൻഡ് മാർക്കുകളും ആധുനിക ഇൻഫ്രാസ്ട്രക്ചറുകളും പര്യവേക്ഷണം ചെയ്യാൻ
പ്രാപ്‌തമാക്കാനാണ് ഈ സേവനത്തിലൂടെ ശ്രമിക്കുന്നത് എന്നു അധികൃതർ അറിയിച്ചു.
യുനെസ്‌കോ പട്ടികയില്‍ ഉള്‍പ്പെട്ട ഒമാനിലെ ലോക പൈതൃക സ്ഥലങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളാണ് ആദ്യ ഘട്ടത്തില്‍ വെര്‍ച്വല്‍ ടൂറില്‍ അടങ്ങിയിട്ടുള്ളത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലൂടെ 2025 ആകുമ്പോഴേക്കും കൂടുതല്‍ സ്ഥലങ്ങളും ലാന്‍ഡ് മാര്‍ക്കുകളും ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here