ഒമാനിൽ വിസ മെഡിക്കലിന് കാത്തിരിക്കണം: റിപ്പോർട്ടുകൾക്ക് സമയമെടുക്കും

ഒമാനിൽ വിദേശികളുടെ റസിഡൻസി പെർമിറ്റ് പുതുക്കുമ്പോൾ വിസാ മെഡിക്കലിന് ഇനി ദിവസങ്ങൾ കാത്തിരിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം മൂന്ന് മുതൽ അഞ്ച് വരെ പ്രവൃത്തി ദിനങ്ങൾ ഇനി വിസ മെഡിക്കൽ റിപ്പോർട്ടിനായി സമയമെടുക്കും. വിസ പുതുക്കുന്നവർ നേരത്തെ തന്നെ മെഡിക്കലിനുള്ള പരിശോധനകൾ പൂർത്തിയാക്കണമെന്ന് രാജ്യത്തെ വിസ മെഡിക്കൽ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടു.

Also read:ജോൺ ഹോപ്ഫീൽഡിനും ജിയോഫ്രി ഹിന്റണും ഭൗതികശാസ്ത്ര നൊബേൽ

നേരത്തെ 24 മണിക്കൂറിനുള്ളിൽ മെഡിക്കൽ റിപ്പോർട്ട് ഇലക്ട്രോണിക് സംവിധാനം വഴി ലഭ്യമാക്കിയിരുന്നു. എന്നാൽ വിസ മെഡിക്കൽ കൂടുതൽ സുതാര്യമാക്കുകയും പരിശോധനകൾ സൂക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യാൻ അധികൃതർ വിവിധ പരിഷ്‌കരണങ്ങളാണ് കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ പരിശോധനകളും ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ച കൂടിയാണ് മെഡിക്കൽ റിപ്പോർട്ടിലെ കാലതാമസം.

ഒമാനിൽ പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും വിസാ മെഡിക്കലിന് ടി ബി പരിശോധന അടുത്തിടെയാണ് നിർബന്ധമാക്കിയത്. പരിശോധനാ ഫലത്തിൽ ടിബി പോസിറ്റീവ് ആണെങ്കിൽ അംഗീകൃത സ്വകാര്യ ആരോഗ്യ കേന്ദ്രത്തിൽ നിന്നും നെഞ്ചിന്റെ എക്‌സ്‌റേ എടുക്കുകയും ഇത് സർക്കാർ മെഡിക്കൽ ഫിറ്റ്‌നസ് സെന്ററിലെ ആരോഗ്യ വിദഗ്ധനെ കാണിക്കുകയും വേണം. ഡോക്ടറുടെ പരിശോധനയിൽ ടിബിക്ക് ചികിത്സ ആവശ്യമാണെന്ന് കണ്ടെത്തുന്ന ഘട്ടത്തിൽ ആരോഗ്യ മന്ത്രാലയം സൗജന്യ ചികിത്സ നൽകും.

Also read:‘സംഘർഷങ്ങൾ തുടർന്നാൽ ആണവായുധം പ്രയോഗിക്കും’; അമേരിക്കയ്ക്കും ദക്ഷിണ കൊറിയയ്ക്കും കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പ്

അതേസമയം, ടി ബി പരിശോധനക്ക് പ്രത്യേകം നിരക്ക് നൽകേണ്ടതില്ല എന്നത് പ്രവാസികൾക്ക് ആശ്വാസമാണ്. സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ പുതിയ വിസയ്ക്കും വിസ പുതുക്കുമ്പോഴും മെഡിക്കൽ പരിശോനക്കുള്ള നിരക്ക് ആരോഗ്യ മന്ത്രാലയം നേരത്തെ ഏകീകരിച്ചിരുന്നു. ടിബി പരിശോധനയും ഇതിൽ ഉൾപ്പെടും. പരിശോധന കഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് ദിവസത്തിനകം ഫലം ഇലക്ട്രോണിക് സംവിധാനം വഴി റിസൾട്ടുകൾ ലഭ്യമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News