ഒമാന്റെ ആദ്യ ഉപഗ്രഹമായ ‘അമാന്‍’ഒന്ന് പകര്‍ത്തിയ ദ്യശ്യങ്ങള്‍ പുറത്ത്.ഭൂമിയുടെ നിന്ന് ഭ്രമണപഥത്തില്‍ താഴ്ന്ന ഉയരത്തില്‍ പകര്‍ത്തിയ സുഹാര്‍ തുറമുഖം, സുഹാര്‍ ഫ്രീ സോണ്‍, ഇബ്രി വിലായത്തിലെ പടിഞ്ഞാറന്‍ ഹജര്‍ പര്‍വതനിരകളുടെ ദ്യശ്യങ്ങളാണ് പുറത്തുവന്നത്.
അമാന്‍-ഒന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭൂനിരീക്ഷണം, വിദൂര സംവേദനം എന്നിവയിലാണ്.
ALSO READ ധോണിയെ വിറപ്പിച്ച പിടി സെവന്‍ കൂട്ടിലായിട്ട് ഒരു വർഷം
അമാന്‍-1 ഭൗമ ഭ്രമണപഥത്തിലേക്ക് എത്തിയ നിമിഷം മുതലുള്ള പ്രവര്‍ത്തനങ്ങളെയാണ് ചിത്രം സൂചിപ്പിക്കുന്നത്.കൂടാതെ ഉയര്‍ന്ന കാര്യക്ഷമതയോടെ ബഹിരാകാശ ചിത്രങ്ങളും മറ്റും സ്വീകരിക്കുന്നതിനുള്ള ഡൗണ്‍സ്ട്രീം വിഭാഗത്തിന്റെ സന്നദ്ധതയെയും ഇത് സൂചിപ്പിക്കുന്നുണ്ട്.
ALSO READരാജ്യത്ത് റബ്ബറിന് രണ്ട് വില നിശ്ചയിച്ച് റബർ ബോർഡ്
കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളുടെ അനന്തരഫലങ്ങളെയു മറ്റും കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഉയര്‍ന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പകര്‍ത്താന്‍ പ്രാപ്തമാക്കുന്നതാണ് ‘അമാന്‍. പിന്നീട് ഈ ചിത്രങ്ങള്‍ കമ്പ്യൂട്ടര്‍ വിഷന്‍, മെഷീന്‍ ലേണിങ്, എ.ഐ സൊല്യൂഷനുകള്‍ ഉപയോഗിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തും.
കഴിഞ്ഞ നംവംബര്‍ 11നാണ് അമാന്‍ ഒന്ന് വിജയകരമായി വിക്ഷേപിച്ചത്.ഇതിന്‍ പിന്നില്‍ പ്രവര്‍ത്തിച്ചത്.ഒമാന്‍ ബഹിരാകാശ കമ്പനിയായ എറ്റ്‌കോ സ്‌പെയ്‌സാണ് ഒമാന്‍ സര്‍ക്കാറിന്റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായാണ് ആദ്യ ഉപഗ്രഹം ഭ്രമണ പഥത്തിലെത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here