ഒമാനിലെ ജനസംഖ്യ അഞ്ച് ദശലക്ഷം കവിഞ്ഞു

അഞ്ച് ദശലക്ഷം കവിഞ്ഞ് ഒമാനിലെ ജനസംഖ്യ. ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തുവിട്ട റിപ്പോർട് അനുസരിച്ച് 1.2 ശതമാനം വർദ്ധനയാണ് രാജ്യത്തിന്റെ ജനസംഖ്യയിൽ ഉണ്ടായിരിക്കുന്നത്.

ALSO READ: ബഹുഭാഷാ ഗായിക സുചേത സതീഷിന് വീണ്ടും ഗിന്നസ് വേൾഡ് റെക്കോർഡ്

2023 അവസാനം വരെയുള്ള കണക്കുകൾ പ്രകാരം മൊത്തം ജനസംഖ്യ 5,165, 602 ൽ നിന്ന് 2, 236, 645 പേർ ഏകദേശം 43.3 ശതമാനം സ്വദേശികൾ ആണ്. 2, 928, 957 പേർ അതായത് 56.7 ശതമാനം പേർ പ്രവാസികളുമാണ്. 29.7 ശതമാനം ആളുകൾ വസിക്കുന്ന മസ്‌കറ്റ് ആണ് വലിയ ജനവാസ മേഖല. രാജ്യത്തെ ജനങ്ങളിൽ ഏറ്റവും കൂടുതൽ ആളുകളും വസിക്കുന്നത് മസ്‌കറ്റ് ഗവർണറേറ്റിൽ ആണ്. രണ്ടാം സ്ഥാനത്ത്‌ ദാകിലിയ ഗവർണറെറ്റിൽ 20.3 ശതമാനം ആളുകളും ജീവിക്കുന്നു എന്നും ദേശീയ സ്ഥിതി വിവര കണക്കുകൾ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News