ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജമ്മുവിലെ നൗഷേറയില്‍ നിന്നുള്ള പാര്‍ട്ടി നേതാവ് സുരീന്ദര്‍ ചൗധരിയെ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ഒമര്‍ അബ്ദുള്ള. അവിടുത്ത ജനങ്ങളുടെ ശബ്ദമാകാനും എല്ലാവരും ഉള്‍പ്പെടുന്നതാണ് തന്റെ സര്‍ക്കാരെന്നും തീരുമാനത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞു.
അഞ്ച് മന്ത്രിമാരാണ് ഒമര്‍ അബ്ദുള്ളയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. ഇനി മൂന്ന് മന്ത്രിമാരുടെ ഒഴിവാണുള്ളത്. അത് ഉടന്‍ തന്നെ നിയമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പിഡിപിയിലെയും ബിജെപിയിലെയും അംഗമായിരുന്ന ചൗധരി, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജമ്മുകശ്മീര്‍ അധ്യക്ഷന്‍ രവീന്ദ്ര റെയ്‌നയെ നൗഷേരയില്‍ 7819 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സര്‍ക്കാരില്‍ നിന്നും ജമ്മുവിലെ ജനങ്ങള്‍ ഒഴിവായി പോയെന്ന തോന്നലുണ്ടാവരുതെന്ന ചിന്തയില്‍ നിന്നാണ് ചൗധരിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയത്.
ALSO READ: നിജ്ജാറിന്‍റെ കൊലപാതകം; കയ്യിൽ തെളിവൊന്നുമില്ലെന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
പുതിയ സര്‍ക്കാരില്‍ തങ്ങളുടെ് ശബ്ദമോ പ്രതിനിധികളോയില്ലെന്ന് തോന്നാന്‍ ഞങ്ങള്‍ ജമ്മുവിനെ അനുവദിക്കില്ലെന്ന് മുമ്പ് പറഞ്ഞിരുന്നു. ജമ്മുവിലെ ജനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ ബാക്കിയുള്ളവരെ പോലെ തങ്ങളുടേതും തന്നെയാണെന്ന തോന്നാല്‍ ഉണ്ടാവണമെന്ന ലക്ഷ്യത്തോടെയാണ് ജമ്മുവില്‍ നിന്നും ഉപമുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2014ലെ തെരഞ്ഞെടുപ്പില്‍ റെയ്‌ന പതിനായിരം വോട്ടുകള്‍ക്ക് ചൗധരിയെ ഇതേ മണ്ഡലത്തില്‍ പരാജയപ്പെടുത്തിയിരുന്നു. അന്ന് പിഡിപി സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. 2022ല്‍ ബിജെപിയില്‍ ചേര്‍ന്ന ചൗധരി ഇക്കഴിഞ്ഞ ജൂലായില്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്നു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, സംസ്ഥാനത്തിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് ഈ വര്‍ഷം നടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here